Kavya Madhavan Statement Out
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയില്‍ നിന്ന് 50ഓളം സാക്ഷികളുണ്ട്. ഇവരുടെയെല്ലാം മൊഴികള്‍ ഓരോന്നായി പുറത്തുവരികയാണ്. കേസില്‍ മഞ്ജു വാര്യരുടെയും സംയുക്ത വർമയുടെയും റിമി ടോമിയുടെയും മൊഴികള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ നടൻ സിദ്ദിഖിൻറെ മൊഴിയും റിപ്പോർട്ടർ ചാനല്‍ പുറത്തുവിട്ടിരിക്കുകയാണ്. ദിലീപും കാവ്യാമാധവനും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയാണ് നേരത്തെ പുറത്ത് വന്നത്. ഇതിന് പിന്നാലെ പുറത്ത് വന്ന സിദ്ദിഖിന്റെ മൊഴിയിലും കാര്യങ്ങള്‍ ദിലീപിന് അനുകൂലമല്ല. ഇപ്പോഴിതാ ദിലീപിൻറെ ഭാര്യയും നടിയുമായ കാവ്യ മാധവൻറെ മൊഴിയും പുറത്തുവന്നിരിക്കുകയാണ്. നടി കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറയുന്ന സ്വഭാവക്കാരിയാണെന്നും ദിലീപും മഞ്ജുവാര്യരും തമ്മില്‍ പിരിയാന്‍ കാരണം നടിയാണെന്നും കാവ്യ പറയുന്നു. പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി കൊടുത്തത്. സുനി വീട്ടിൽ വന്നിട്ടുണ്ടോയെന്ന് അറിയില്ല. നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് റിമി ടോമി വിളിച്ചപ്പോഴായിരുന്നെന്നും കാവ്യ മാധവൻ പറയുന്നു. അതേസമയം കാവ്യയെ വിളിച്ച് നടി ആക്രമിക്കപ്പെട്ട വിവ്രം പറഞ്ഞപ്പോൾ ആദ്യമായി കേൾക്കുന്നപോലെ അല്ലായിരുന്നു പ്രതികരം എന്നാണ് റിമി ടോമി പോലീസിന് മൊഴി നൽകിയിരുന്നത്.